ഒന്നു നൊസ്റ്റാള്ജിച്ചോട്ടേ

dam

മലമ്പുഴ കാച്ചമെന്റ് ഏര്യയുടെ ഒരു വിഹഗ വീക്ഷണം. ചെറിയ ഡാമിന്റെ മുകളില് നിന്നും കവ ഭാഗത്തേയ്ക്ക കാമറ തിരിച്ചു വച്ചു എടുത്തത്

മാറ്ച്ച് ഏപ്രില് മാസങ്ങളില് ഇവിടെ വെള്ളം താഴും. അപ്പോള് കവയില് ചെന്നാല്, ഒരിക്കല് വെള്ളം കയറിക്കിടന്ന കാച്ച്മെന്റ് ഏര്യയിലേയ്ക്ക് വണ്ടി ഒാടിച്ചു കയറാം. കന്മദത്തിലെ “മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടെ” എന്ന ഗാന രംഗം ഒാറ്ക്കുന്നുണ്ടോ ?. വെള്ളം ഇറങ്ങിക്കഴിഞ്ഞപ്പോള് തെളിഞ്ഞ ഒരു പുല് മേടില് ആണ് അത് ചിത്രീകരിച്ചിരിക്കുന്നത്

Advertisements

പരീക്ഷണ പറ്വ്വം

IMG_4301

ചില പരീക്ഷണം ആണു … മലയാളം transliteration ന്റെ സഹായം ഇല്ലാതെ ടൈപ് ചെയ്യുക. അത് എന്റെ ഒരു സ്വപ്നം ആണു. എത്ര നാള് തുടരാന് പറ്റും എന്ന് എനിക്കറിയില്ല. എന്നാലും ദിവസത്തില് അര മണിക്കൂറ് ഇതിനായി വിനയോഗിക്കാന് തീരുമാനം ആയിട്ടുണ്ടു. വാരിക്കോരി എഴുതാന് കഴിയുമെന്നു തോന്നണില്ല. അതുെകാണ്ടു ഒരു ഫോട്ടോയും അതിെനാരു അടിക്കുറിപ്പും എന്ന രീതിയില് ആയാലോ എന്നാണു ഉറപ്പിച്ചിരിക്കുന്നതു

ഇത്രയും ടൈപ് ചെയ്യാന് 15 മിനിട്ടെടുത്തു.

ചുംബന പൂ കൊണ്ടു മൂടാം ഇനി

ദീപികയില്‍ വന്ന വാര്ത്ത

ന്യൂഡല്‍ഹി: വിവാഹിതരായ ദമ്പതികള്‍ പൊതുസ്ഥലത്ത് പരസ്പരം ചുംബിക്കുന്നതില്‍ നിയമപരമായി തെറ്റില്ലെന്ന് ഹൈക്കോടതി. അശ്ളീലതയുടെ പരിധിയില്‍ പെടാത്ത കാര്യമാണിതെന്നും കോടതി വ്യക്തമാക്കി. ദ്വാരക പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ വിധിപ്രസ്താവനയിലാണ് കോടതി ഇത്തരത്തില്‍ പ്രതികരിച്ചത്.

സമാധാനം … ഇതു നടന്നത് ദ്വാരകയില്‍, അതെ; ഗോപ സ്ത്രീകളുടെ വസ്ത്രം മോഷ്ടിച്ച ആ കള്ള കൃഷ്ണന് ജന്മം നല്കിയ ദ്വാരകയില്‍, ആണെന്ന ഒരു വിരോധാഭാസം ബാക്കി നില്ക്കുന്നു. വഴിയരികില്‍ മല വിസ്സര്‍ജ്ജനം നടത്തുന്നത് അശ്ലീലമാണോ എന്തോ ?. ആയിരിക്കില്ല. ആണെന്കില്‍ ദ്വാരക പോലീസ് കേസ് നടത്തി നടത്തി കുത്ത് പാള എടുത്തു പോയേനെ.

മോഹന്‍ ലാലിനു ഡിപ്രഷന്‍ ?!!

ഉജാല ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് കണ്ടിരുന്നോ ?

വിണ്ണിലെ താരങ്ങള്‍ മണ്ണില്‍ കൂട്ടമായി ഇരു‌ന്നു പരിപാടികള്‍ കണ്ടാസ്വദിക്കുന്നത് കണ്ടിരുന്നോ ?. പ്രസന്ന വദനരായ നൂറോളം താരങ്ങളുടെ ഇടയില്‍ ഒരു ധൂമകേതുവിനെ കണ്ടു ; നമ്മുടെ ലാലേട്ടനെ ?. ആ കള്ളച്ചിരി, അതെവിടെ പോയി ?. ആയ കുസൃതി നിറഞ്ഞ നോട്ടം; അതെവിടെ പോയി മാഞ്ഞു. അദ്ദേഹത്തിനു എന്തോ സംഭവിച്ചിരിക്കുന്നു.

സമ്മതിക്കുന്നു, ആര്‍ത്ത് അര്മ്മാധിക്കാന്‍ കൊപ്പുള്ള ഒന്നും ആ പരിപാടിയില്‍ ഇല്ലായിരുന്നു.എന്നാലും ഏത് കഠിന ഹൃദയന്റെയും മുഖത്ത് ഒരു ചെറു പുഞ്ചിരി വിരിയിക്കാന്‍ പോന്ന ചില നിമിഷങ്ങള്‍ ഉണ്ടായിരുന്നു; ബേബി നിവേദിത അവാര്‍ഡ് വാങ്ങിയതിനു ശേഷം നടത്തിയ, കാണാതെ പഠിച്ചതെങ്കിലും, നിഷ്കളംങ്കമായ ആ പ്രസംഗം അത്തരമൊരു മുഹൂര്‍ത്തം അല്ലായിരുന്നോ. അപ്പോഴും ലാലേട്ടന്റെ മുഖത്ത് ഒരു തരം മരവിപ്പായിരുന്നു. നിഷ്കാമ കര്‍മ്മാനായി, നിസ്സന്ഗനായി, നിര്‍വികാരനായി ഇരിക്കുന്ന ലാലേട്ടനെ കണ്ടപ്പോള്‍ സങ്കടം തോന്നി.

തുടരെ ഉള്ള Bottox ഇന്‍ജെക്ഷന്‍ ആ മുഖത്തിന്‌ ഒരു തരം പ്ലാസ്ടികിന്റെ ആവരണം സമ്മാനിച്ചിരിക്കുന്നു. അദ്ദേഹത്തിനു ആ പഴയ Body Language പോലും നഷ്ടപെട്ടിരിക്കുന്നു. മാറുന്ന തലമുറയുടെ ഒപ്പം മാറാന്‍ ശ്രമിക്കുന്ന ഈ മഹാ നടന്‍ കൈമോശം വന്നത് അദ്ദെഹത്തിന്റെ മുഖമുദ്ര ആയ ആ പഴയ ആയാസ രഹിതമായ അഹിനയമാണ്.

മോഹന്‍ ലാല്‍ സിനിമയില്‍ അല്ലാതെ ചിരിക്കുന്നത് കാണുന്നത് അപൂര്‍വ്വമായി. എന്തിന്, സ്ക്രിപ്റ്റ് ഇല്ലാതെ രണ്ടു വാക്കു സംസാരിക്കാന്‍ പോലും വയ്യാതായി. എന്ത് പറ്റിയോ ?

ഈസ്റ്റര്‍ ആശംസകള്‍

പ്രിയപ്പെട്ട ബ്ലോഗ് വായനക്കാരാ സുഹ്രുത്തെ നിങ്ങള്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍

ചീന വിളക്ക്
00057

Originally uploaded by rpa

കറുത്തവാവിന്റെ അന്ന്, വിളവെടുക്കാന്‍ തയ്യാറായി നില്‍ക്കുന്ന പാടങ്ങള്‍ക്ക് കാവലിനായി തിരിക്കുന്ന പുരുഷന്‍ അകമ്പടി സേവിച്ചു വിളക്കുകളുമായി കുട്ടികള്‍ പുറപ്പെടും. ഗ്രാമത്തിലെ എല്ലാ വീട്ടില്‍ നിന്നും അന്ന് കടലാസ്സു കൊണ്ട് നിറ്മ്മിച്ച് ഇത്തരം വിളക്കുകളുമായി കുട്ടികള്‍ തെരുവിലേയ്ക്ക് ഇറങ്ങും. നൂറ്റാണ്ടുകളായി ചൈനയിലെ ഒരു ആഘോഷമാണ്‍ ചൈനീസ് ലാന്റേര്‍ണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഉത്സവം. അതെ നമ്മുടെ ദീപാവലിയോട് വളരെ സാദ്രുശ്യം ഉള്ള ഒരുത്സവമാണ്‍ ഇതു.

ചിതത്തില്‍ കാണുന്നത് എന്റെ സുഹ്രുത്ത് ഫൊങിന്റെ മകള്‍ ക്യുന്റി.

കപ്പാത്തിയും ചോഴിയും

കൊതി മൂത്തപ്പോ … നാക്കു തിരിഞ്ഞു പോയതാ …

ഇടപ്പള്ളിയില്‍ നിന്നും സൌത്തില്ലേക്ക് പോകുന്ന വഴിക്കു സബ് അര്‍ബ്ബന്‍ എന്നൊരു ഹോട്ടെലുണ്ടായിരുന്നു. അവിടെ ഡ്രൈ ചിക്കണ്‍ ചില്ലി ഫ്രൈ കിട്ടുമായിരുന്നു …. അതിപ്പോഴും അവിടെ ഉണ്ടോ എന്തോ ?.

പെട്ടെന്ന് ചപ്പാത്തിയും ചിക്കണും കഴിക്കാന്‍ ഒരു പൂതി. ഒരു വ്യാക്കൂണ്‍. കിട്ടില്ലെന്നറിയുമ്പോ ആക്രാന്തം മൂക്കുന്നു. ഇതൊരു രോഗമാണോ ഡോക്ടര്‍ ?….

ഉണ്ടാക്കി കഴിക്കാമെന്നു വച്ചാല്‍ . മടി. അതും ഒരു രോഗമായിരിക്കാം അല്ലെ ? ….