ഒരു കുഞ്ഞാടിന്റെ കഥ.

Entries categorized as ‘moi’

കപ്പാത്തിയും ചോഴിയും

ഡിസംബര്‍ 1, 2007 · 2അഭിപ്രായങ്ങള്‍

കൊതി മൂത്തപ്പോ … നാക്കു തിരിഞ്ഞു പോയതാ …

ഇടപ്പള്ളിയില്‍ നിന്നും സൌത്തില്ലേക്ക് പോകുന്ന വഴിക്കു സബ് അര്‍ബ്ബന്‍ എന്നൊരു ഹോട്ടെലുണ്ടായിരുന്നു. അവിടെ ഡ്രൈ ചിക്കണ്‍ ചില്ലി ഫ്രൈ കിട്ടുമായിരുന്നു …. അതിപ്പോഴും അവിടെ ഉണ്ടോ എന്തോ ?.

പെട്ടെന്ന് ചപ്പാത്തിയും ചിക്കണും കഴിക്കാന്‍ ഒരു പൂതി. ഒരു വ്യാക്കൂണ്‍. കിട്ടില്ലെന്നറിയുമ്പോ ആക്രാന്തം മൂക്കുന്നു. ഇതൊരു രോഗമാണോ ഡോക്ടര്‍ ?….

ഉണ്ടാക്കി കഴിക്കാമെന്നു വച്ചാല്‍ . മടി. അതും ഒരു രോഗമായിരിക്കാം അല്ലെ ? ….

വിഭാഗങ്ങള്‍: moi · സ്വ.ലേ

ഞാന്‍ കുഞ്ഞാട്

ഒക്ടോബര്‍ 30, 2007 · 1 അഭിപ്രായം

ഏകദേശം 20 കൊല്ലം മുന്‍പു, പാലക്കാട്‌ ചക്കാന്തറ പള്ളിയില്‍ ഒരു 12 വയസ്സുകാരന്‍ കുര്‍ബ്ബാനയ്ക്കു കുന്തിരിക്കം വീശി കൊടുത്തും, പള്ളി മണി അടിച്ചു കൊടുത്തും; അച്ചനെയും, കപ്പ്യരെയും മണി അടിച്ചും ജീവിച്ചു പോന്നു. അസൂയക്കാരു അവനെ കുഞ്ഞാട്‌ എന്നു വിളിച്ചു. മാലോകരത്‌ ഏറ്റു വിളിച്ചു. ആത്‌ ചെല്ലപ്പേരായി …. പിന്നെ അതു പേരായി. പക്ഷെ, മാലോകര്‍ക്കു ഇമജിനേഷനു കുറവില്ലാതിരുന്ന കൊണ്ടു സദാ ഒരെ പേരു വിളികെട്ടു അവന്‍ ബോറടിച്ചില്ല. ശരീരഘഠന മാറുന്നതിനു അനുസരിച്ചും, സ്വഭാവത്തില്‍ രൂപപെട്ടുവരുന്ന വൈക്രിതങ്ങള്‍ക്കനുസരിച്ചും അവന്‍ കാലാ കലങ്ങളില്‍ പുതിയ പുതിയ പേരുകള്‍ സ്വീകരിച്ചു പൊന്നു.

കാലങ്ങള്‍ക്കു ശേഷം കലാഭവന്‍ മണി നാടൊട്ടുക്കു നടന്നു അച്ചന്‍ മാരെ അനുകരിച്ചു മിമിക്രി കാണിച്ചു കാണിച്ചു, കുഞ്ഞാടെന്ന പദം ഞാറാഴ്ച്ച പള്ളിയില്‍ പൊകുന്ന ആരെയും ടിനോട്ട്‌ ചെയ്യുന്ന പദം എന്ന നിലയിലെക്കുയര്‍ന്നപ്പൊള്‍ അവന്‍ നൊസ്റ്റാള്‍ജിക്‌ ആയി. അപ്പൊഴേക്കും വയറും പണ്ടിയും ചാടി അവന്‍ ഒരു വെട്ടുപോത്തു കണക്കെ ആയി മാറിയിരുന്നു. തന്റെ നിലക്കും വിലക്കും (ഒപ്പം കയ്യിലിരിപ്പിനും) തീര്‍ത്തും അനുയൊജിച്ച, ആര്‍ക്കും കുറ്റം പറയാന്‍ പറ്റാത്ത പത്തരമാറ്റിന്റെ മറ്റൊരു പേരിന്റെ ഉടമയും.കുഞ്ഞാടില്‍ നിന്നും വെട്ടുപോത്തിലേക്കുള്ള വളര്‍ച്ചക്കിടയില്‍ അവന്‍ കണ്ടതും കേട്ടതുമായ കഥകളാണു ഈ ബ്ലോഗ്‌.

വിഭാഗങ്ങള്‍: moi