ഉജാല ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് കണ്ടിരുന്നോ ?
വിണ്ണിലെ താരങ്ങള്‍ മണ്ണില്‍ കൂട്ടമായി ഇരുന്നു പരിപാടികള്‍ കണ്ടാസ്വദിക്കുന്നത് കണ്ടിരുന്നോ ?. പ്രസന്ന വദനരായ നൂറോളം താരങ്ങളുടെ ഇടയില്‍ ഒരു ധൂമകേതുവിനെ കണ്ടു ; നമ്മുടെ ലാലേട്ടനെ ?. ആ കള്ളച്ചിരി, അതെവിടെ പോയി ?. ആയ കുസൃതി നിറഞ്ഞ നോട്ടം; അതെവിടെ പോയി മാഞ്ഞു. അദ്ദേഹത്തിനു എന്തോ സംഭവിച്ചിരിക്കുന്നു.
സമ്മതിക്കുന്നു, ആര്‍ത്ത് അര്മ്മാധിക്കാന്‍ കൊപ്പുള്ള ഒന്നും ആ പരിപാടിയില്‍ ഇല്ലായിരുന്നു.എന്നാലും ഏത് കഠിന ഹൃദയന്റെയും മുഖത്ത് ഒരു ചെറു പുഞ്ചിരി വിരിയിക്കാന്‍ പോന്ന ചില നിമിഷങ്ങള്‍ ഉണ്ടായിരുന്നു; ബേബി നിവേദിത അവാര്‍ഡ് വാങ്ങിയതിനു ശേഷം നടത്തിയ, കാണാതെ പഠിച്ചതെങ്കിലും, നിഷ്കളംങ്കമായ ആ പ്രസംഗം അത്തരമൊരു മുഹൂര്‍ത്തം അല്ലായിരുന്നോ. അപ്പോഴും ലാലേട്ടന്റെ മുഖത്ത് ഒരു തരം മരവിപ്പായിരുന്നു. നിഷ്കാമ കര്‍മ്മാനായി, നിസ്സന്ഗനായി, നിര്‍വികാരനായി ഇരിക്കുന്ന ലാലേട്ടനെ കണ്ടപ്പോള്‍ സങ്കടം തോന്നി.
തുടരെ ഉള്ള Bottox ഇന്‍ജെക്ഷന്‍ ആ മുഖത്തിന് ഒരു തരം പ്ലാസ്ടികിന്റെ ആവരണം സമ്മാനിച്ചിരിക്കുന്നു. അദ്ദേഹത്തിനു ആ പഴയ Body Language പോലും നഷ്ടപെട്ടിരിക്കുന്നു. മാറുന്ന തലമുറയുടെ ഒപ്പം മാറാന്‍ ശ്രമിക്കുന്ന ഈ മഹാ നടന്‍ കൈമോശം വന്നത് അദ്ദെഹത്തിന്റെ മുഖമുദ്ര ആയ ആ പഴയ ആയാസ രഹിതമായ അഹിനയമാണ്.
മോഹന്‍ ലാല്‍ സിനിമയില്‍ അല്ലാതെ ചിരിക്കുന്നത് കാണുന്നത് അപൂര്‍വ്വമായി. എന്തിന്, സ്ക്രിപ്റ്റ് ഇല്ലാതെ രണ്ടു വാക്കു സംസാരിക്കാന്‍ പോലും വയ്യാതായി. എന്ത് പറ്റിയോ ?
1 response ഇതുവരെ ↓
punarjani // ഫെബ്രുവരി 2, 2009 at 8:56 am |
സ്റ്റേജില്‍ നടക്കുന്ന കൂത്ത് കണ്ടു റിലേ കട്ട് ആയതാവും സുഹൃത്തേ. ഇത്രയും ആഭാസത്തരം വേദിയില്‍ കൊണ്ട് വന്നതിനു ഏഷ്യാനെറ്റിനെ അഭിനന്ദിച്ചേ മതിയാവു.
കുഞ്ഞാട് പറഞ്ഞ മന്ദത ലാലേട്ടന്റെ സ്ഥിരം ഭാവമാണെന്നു തോന്നുന്നു , ഇതിനു മുന്നേയും ഈ മോന്തപിടിത്തം കണ്ടിരുന്നു … വേറൊരു ചടങ്ങില്‍ ..!!